Asianet News MalayalamAsianet News Malayalam

ശബരിമല യുവതി പ്രവേശം: ആക്റ്റിവിസ്റ്റ് പ്രയോഗത്തിൽ കടകംപള്ളിയെ തള്ളി പിബി

ശബരിമല യുവതീ പ്രവേശം

 മുഖ്യമന്ത്രി പറയുന്നതാണ് നിലപാട് 

കടകംപള്ളിയുടേത് അനാവശ്യ പ്രസ്താവന

മന്ത്രിയുടെ നിലപാട് ശരിയല്ല 

cpm pb against kadakampally surendran stand on sabarimala women entry
Author
Delhi, First Published Nov 17, 2019, 4:50 PM IST

ദില്ലി: ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോക്ക് അതൃപ്തി. കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നു എന്നും വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേത് ആണ്. 

ശബരിമല യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്നും ദില്ലിയിൽ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ധാരണയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി നിലപാടെടുത്തു. 

കടകംപള്ളി സുരേന്ദ്രൻ ശബരിമലയുടെ പശ്ചാത്തലത്തിൽ ആക്റ്റിവിസ്റ്റുകളെ കുറിച്ച് പറഞ്ഞത് വായിക്കാം : ആക്റ്റിവിസത്തിനുള്ള ഇടമല്ല ശബരിമല; സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് കടകംപള്ളി...
 

Follow Us:
Download App:
  • android
  • ios