കൊളേജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു.ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിതാവ് ജയപ്രകാശ്

തിരുവനന്തപുരം:പൂക്കോട് വെററിനറി സര്‍വ്വകലാശാലയില്‍ ക്രൂമരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി.പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണ്.പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ല.കൊളജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു.ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.സീനിയേഴ്സായ എസ്എഫ്ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു.മരണ ശേഷം മകന്‍റെ സുഹുത്തുകളും ഇക്കാര്യം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്.അറസ്റ്റ് ചെയ്ത പ്രതികളിൽ മുഖ്യപ്രതികളില്ല..മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു

'വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികളാരും അനങ്ങിയില്ല'; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ

സഹപാഠിയുടെ വാക്ക് കേട്ടെത്തിയ സിദ്ധാ‍ർഥിനെ 3മണിക്കൂർ ക്രൂരമായി മർദിച്ചു, അറസ്റ്റിലായവരിൽ എസ്എഫ്ഐ ഭാരവാഹിയും