തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ എകെജി സെന്‍ററിൽ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങളാണ് മുഖ്യ വിഷയം. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ ചുമതലകൾ തീരുമാനിക്കും. നിലവിൽ വൈക്കം വിശ്വനാണ് ചുമതല നൽകിയിരിക്കുന്നത്. പുതിയ സംഘടനാ രേഖയിന്മേൽ ജില്ലാ കമ്മിറ്റികൾ ചേർന്നതിന്‍റെ അവലോകനവും സെക്രട്ടേറിയറ്റ് അംഗങ്ങൾ നടത്തും.