ആർ എസ് എസും ബി ജെ പിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സി പി എം സംയമനം ദൗർബല്യമായി കാണരുതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

കണ്ണൂർ: വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ (haridasan)വെട്ടി നുറുക്കിയത്(murder) ആസൂത്രിതം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്ണൻ(kodiyeri balakrishnan). പാർട്ടി അനുഭാവികളെ പോലും ആർ എസ് എസ് വെറുതെ വിടുന്നില്ല. ആർ എസ് എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

ആർ എസ് എസും ബി ജെ പിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സി പി എം സംയമനം ദൗർബല്യമായി കാണരുതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. 

ന്യൂ മാഹിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകർ പിടിയിൽ ആയിരുന്നു. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കിയിരുന്നു. 

കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കം ആറുപേർ പിടിയിലാകുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കുറ്റത്തിന് ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി പ്രവർത്തകരായ പ്രജോഷ്, കൊച്ചറ ദിനേശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 21 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യക്കൊഴിലാളിയായ പരിദാസൻ ജോലി കഴിഞ്ഞ് മടങ്ങവെ വീടിനു സമീപത്തിട്ടാണ് രണ്ട് ബെക്കുകളിലായി എത്തിയ സംഘം കൊല നടത്തിയത്. നിരവധി വെട്ടുകളേറ്റ അവസ്ഥയിലായിരുന്നു ഹരിദാസൻ. കാൽ അറുത്ത് മാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിന് മുൻപ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പൊലീസ് പറയുന്നു. ഈ ഗൂഢാലോചനയിൽ ഉൾപെട്ട സികെ അർജ്ജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഫെബ്രുവരി എട്ടിന് പുന്നോൽ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ബിജെപി പ്രവ‍ർത്തകരെ ഹരിദാസും സംഘവും മർദ്ദിച്ചതിന്റെ പക വീട്ടാനായിരുന്നു ബി ജെ പി പ്രവ‍ർത്തകരുടെ പദ്ധതി. 

നഗരസഭ കൗൺസിലറും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ഇയാൾ അടക്കം നാലുപേർ കൃത്യം നടന്നതിന് പിറ്റേന്ന് തന്നെ പിടിയിലായിരുന്നു. ലിജേഷ് ഉൾപടെയുള്ള നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് പൊലീസിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നുണ്ട്.

ഹരിദാസ് വധം: ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഒരു പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് ബിജെപി (BJP) തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ കൊലപാതക കേസിൽ (Murder Case) അറസ്റ്റ് (Arrest) ചെയ്തത് സിപിഎമ്മിന്റെ (CPM) രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സിപിഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റാണ് സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്. 

പൊലീസിനെ ഉപയോഗിച്ച് ബിജെപിയുടെ സംഘടനാ പ്രവർത്തനം തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.