നിലവിൽ രണ്ട് പേർ അറസ്റ്റിലായ കേസിൽ, ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയെന്ന് പോലീസ് അറിയിച്ചു. നിലവിൽ രണ്ട് പേർ അറസ്റ്റിലായ കേസിൽ, ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും പോലീസ് പിടിച്ചെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona