Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത്: സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്; തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കും

സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.
 

crime branch take case on gold smuggling
Author
Thiruvananthapuram, First Published Jul 3, 2021, 9:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണക്കടത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈം എസ് പി കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

സ്വർണം നഷ്ടമായവരോ മർദ്ദനമേറ്റവരോ പരാതി നൽകാൻ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios