പുൽവാമയിലെ  ബൻസോ മേഖലയിലാണ് ഇന്നലെ അർധരാത്രി ഏറ്റുമുട്ടൽ തുടങ്ങിയത്. 

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. 

പുൽവാമയിലെ ബൻസോ മേഖലയിലാണ് ഇന്നലെ അർധരാത്രി ഏറ്റുമുട്ടൽ തുടങ്ങിയത്. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. തുടർന്ന് സുരക്ഷ സേന തിരിച്ചടിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചിറഞ്ഞിട്ടില്ല. പ്രദേശത്ത് ഇനിയും തീവ്രവാദികളുണ്ടെന്നാണ് സൂചന. അവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഇതിനോടകം നൂറിലേറെ തീവ്രവാദികളെ കശ്മീരിൽ ഇന്ത്യൻ സൈന്യം വധിച്ചതായാണ് കണക്ക്.