മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈൽ കമ്പനി ഡയറക്ടർ സ്ഥാനത്ത് നിന്ന് സുഭാഷിനെ പുറത്താക്കി. സുഭാഷിന്റെ ക്രിപ്റ്റോയുമായി ബന്ധമില്ലെന്ന് കമ്പനി വിശദീകരിക്കുന്നത്. സുഭാഷിന്റെ ക്രിപ്റ്റോയുമായി ബന്ധമില്ലെന്ന് കമ്പനി വിശദീകരിക്കുന്നത്.

കൊച്ചി: ക്രിപ്റ്റോ തട്ടിപ്പ് പരാതി ഉയർന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീം കൊച്ചി ബ്ല്യൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെതിരെ നടപടി. മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈൽ കമ്പനി ഡയറക്ടർ സ്ഥാനത്ത് നിന്ന് സുഭാഷിനെ പുറത്താക്കി. സുഭാഷിന്റെ ക്രിപ്റ്റോയുമായി ബന്ധമില്ലെന്ന് കമ്പനി വിശദീകരിക്കുന്നത്.

കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജ് മാനുവലിനെതിരെ ഗുരുതര ആരോപണമാണ് പുറത്ത് വന്നത്. കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 99 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നായിരുന്നു ആരോപണം. 100 കോടിക്ക് മുകളിലുള്ള തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് യുകെ മെട്രോപൊളിറ്റൻ പൊലീസിന് മുൻപിലും പരാതി എത്തിയിട്ടുണ്ട്. 2014 മുതൽ യു കെ ആസ്ഥാനമാക്കി കോടികളുടെ തട്ടിപ്പുകൾ സുഭാഷ് ജോർജ് മാനുവൽ നടത്തിയെന്നാണ് ആരോപണം. തുടക്കം ക്യാഷ്ബാക്ക് ബിസിനസിലായിരുന്നു. പിന്നാലെ ക്രിപ്റ്റോ കറൻസിയിലേക്ക് കടന്നു. സുഭാഷ് സ്വന്തമായി നിർമ്മിച്ച സിസിആർബി എന്ന ബിറ്റ്കോയിനൽ നിക്ഷേപിച്ചാൽ വൻ പ്രതിഫലം ലഭിക്കുമെന്ന് നിക്ഷേപകരെ വിശ്വസിച്ചു. നിരവധി യുകെ മലയാളികൾ പണം നിക്ഷേപിച്ചു. മണി ചെയിൻ മാതൃകയിൽ മറ്റു രാജ്യക്കാരെ അവർ ചേർത്തു. അങ്ങനെ കോടികൾ ഒഴുകി. എന്നാൽ പണം തിരികെ ലഭിക്കാതെ ആയതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി. ഓരോ ഘട്ടത്തിലും പുതിയ പുതിയ ക്രിപ്റ്റോ കറൻസിയും തട്ടിപ്പ് രീതികളും പറഞ്ഞ് നിക്ഷേപകരെ കളിപ്പിച്ചു കൊണ്ടിരുന്നു. കൊച്ചിയിലും തായ്‌ലന്റിലും ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു. ടെക് ബാങ്ക് എന്ന മൊബൈൽ ആപ്പ് രൂപീകരിച്ചു. ഒടുവിൽ 13 മലയാളികൾ ഒത്തുചേർന്നാണ് കേരളത്തിലും യുകെയിലും പരാതി നൽകുന്നത്.

തട്ടിച്ചെടുത്ത പണം ക്രിക്കറ്റ് ടീമിലും അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ സിനിമയിലും മുടക്കിയിരുന്നു. കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സുഭാഷ് ജോർജ് പൊലീസിന് മുൻപിൽ ഹാജരായി ജാമ്യം നേടി. യുകെ മെട്രോപോളിറ്റൻ പൊലീസിന് മുന്നിലും പരാതി എത്തിയിട്ടുണ്ട്. അതിനിടെ ആരോപണം തള്ളി സുഭാഷ് ജോർജ് രംഗത്തെത്തി.

YouTube video player