കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്‍റെ പരാതിയിലാണ് അറസ്റ്റ്. മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
മലപ്പുറം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്‍റെ പരാതിയില്‍ കോഴിക്കോട്, കൊണ്ടോട്ടി പൊലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിന്തുടർന്ന വാഹനവും പൊലീസ് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്‍ബുക്കിൽ കുറിച്ചു. കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം. എറണാകുളം രജിസ്ടേഷനുള്ള കാർ നമ്പറടക്കം നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തൽ വാഹനാപകടത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
