Asianet News MalayalamAsianet News Malayalam

സ്വ‍ർണക്കടത്ത് കേസ്: കൊടുവള്ളിയിലെ എൽഡിഎഫ് കൗൺസില‍റെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കസ്റ്റംസ് റെയ്ഡിൻ്റെ വിവരങ്ങൾ പുറത്തു വന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലീം യൂത്ത് ലീ​ഗ് ഫൈസലിൻ്റെ വീട്ടിലേക്ക് പ്രതിഷേധ മാ‍ർച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്

Customs raids the home of karat faizal
Author
Koduvally, First Published Oct 1, 2020, 7:44 AM IST

കോഴിക്കോട്: തിരുവനന്തപുരം സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസില‍ർ കാരാട്ട് ഫൈസലിൻ്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. കസ്റ്റംസിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരാണ് ഇന്ന് പുല‍ർച്ചെ നാല് മണിയോടെ ഫൈസലിൻ്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും. 

കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിൽ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോ​ഗസ്ഥ‍ർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവൻ്റീവ് വിഭാ​ഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാ‍ർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാ‍ട്ട് ഫൈസൽ ഈ പാ‍ർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായി അടുത്ത ബന്ധം പുല‍​ർത്തുന്നയാളാണ് ഫൈസൽ. 

കസ്റ്റംസ് റെയ്ഡിൻ്റെ വിവരങ്ങൾ പുറത്തു വന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലീം യൂത്ത് ലീ​ഗ് ഫൈസലിൻ്റെ വീട്ടിലേക്ക് പ്രതിഷേധ മാ‍ർച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വ‍ർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയും കൊടുവള്ളിയിൽ റെയ്ഡ് നടത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios