തൃശ്ശൂർ: മഹ ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. തൃശ്സൂർ ജില്ലയിലെ മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ് കടലിൽ മറിഞ്ഞത്.

ഫോർട്ട് കൊച്ചി തീർത്തു വച്ചായിരുന്നു അപകടം. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ കോസ്റ്റ് ഗാർഡ് രക്ഷിച്ച് കരക്കെത്തിച്ചു. മത്സ്യബന്ധനത്തിനു പോയ തമ്പുരാൻ എന്ന ബോട്ടിലുള്ളവരോട് മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നു തീരദേശ പോലീസ് അറിയിച്ചു. നാല് ദിവസം മുൻപാണ് ബോട്ടുകൾ കടലിൽ മൽസ്യ ബന്ധനത്തിനു പോയത്.