തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുകയാണ്. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 

ലക്ഷദ്വീപിലും യെല്ലോ അലേർട്ടാണ്. ലക്ഷദ്വീപിൽ മണിക്കൂറിൽ 80 കിമീ വരെ വേഗതയിലും, കേരളത്തിൽ 65 കിമീ വരെ വേഗതയിലും കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമാകും. വടക്കൻ കേരളത്തിൽ കൂടുതൽ ശകതമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. 

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. മീന്പിടുത്തക്കർ യാതൊരു കാരണവശാലും കടലിൽ പോകരുത്. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ കൂടുതൽ കരുത്താർജ്ജിച്ചു ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.