തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജാ​ഗ്രതാ നിർദ്ദേശം. മുന്നറിയിപ്പിൽ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ് നടക്കുന്നതായും അറിയിച്ചു. 

ഡിസംബര്‍ മൂന്ന് വരെ അസാധാരണ ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തിൽ ഇതിന്റെ ശക്തി എത്രമാത്രമെന്ന് വരും മണിക്കൂറിൽ അറിയാം. ഏത് സാഹചര്യവും നേരിടാനാണ് തയ്യാറെടുപ്പ് നടക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് ഇന്ന് രാത്രി മുതൽ മീൻപിടുത്തത്തിന് പൂര്‍ണ്ണ നിരോധനമേർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.