Asianet News MalayalamAsianet News Malayalam

'അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കും'; ഡിജിറ്റൽ തെളിവ് പുറത്ത് വിടുമെന്ന് ദല്ലാൾ നന്ദകുമാർ

തനിക്കെതിരെ കേസ് വന്നാല്‍ അനില്‍ ആന്‍റണിയെയും പ്രതിയാക്കുമെന്ന് ദല്ലാൾ നന്ദകുമാര്‍ പറഞ്ഞു.

Dallal Nandakumar says will release digital evidence against Anil Antony bribery allegation
Author
First Published Apr 12, 2024, 1:02 PM IST | Last Updated Apr 12, 2024, 1:07 PM IST

കൊച്ചി: അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാൽ അനിൽ ആന്‍റണിയും പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാൻ ശ്രമിച്ചു. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമം. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. എന്നാൽ അനിൽ ആന്റണി പണം തിരിച്ചു നൽകിയില്ല. 2014 ൽ ആണ് പണം തിരിച്ചു തന്നതെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. പി ടി തോമസ് വഴിയാണ് പണം തിരിച്ച് കിട്ടിയത്. 5 തവണയായിട്ടാണ് പണം തിരിച്ചു നൽകി. പി ടി നിർദ്ദേശിച്ച ആളാണ്‌ പണം കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios