തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ ജംബോ കമ്മിറ്റി രൂപീകരിക്കുന്നതിനെതിരെ ഡിസിസികൾ രംഗത്ത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലുമായും ഡിസിസി അധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് എതിർപ്പ് വ്യക്തമാക്കിയത്. 

കേരള കോൺഗ്രസിനെ കയറൂരി വിടരുതെന്ന് കോട്ടയം, ഇടുക്കി ഡിസിസികൾ ആവശ്യപ്പെട്ടു. കോന്നിയിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസിക്ക് മാത്രമല്ലെന്നും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ തോൽവി ക്ഷണിച്ചു വരുത്തിയെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. മലപ്പുറം ഡിസിസി മുസ്ലീം ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും കൂടിക്കാഴ്ചയിൽ നിർദേശമുണ്ടാ