തൃശൂര്‍: ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കൂടി ലഭിച്ചു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കാണാതായ ജഗന്നാഥൻ, ജിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാപക തെരച്ചിലിനൊടുവില്‍ കിട്ടിയത്. ജിഷ്ണു സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരെയാണ് 29ന് കടലില്‍ കാണാതായത്. ഇവരിൽ രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ ജിഷ്ണുവിന്‍റെ മൃതദേഹം ഇന്നലെയും ജഗന്നാഥന്‍റെ ഇന്നും ലഭിച്ചത്. തിങ്കളാഴ്ച്ച ക്രിക്കറ്റ് കളിച്ച ശേഷം പന്തു എടുക്കാനാണ് നാലു വിദ്യാർത്ഥികൾ കടലിൽ ഇറങ്ങിയത്. തിരയടിച്ചതോടെ ഇവർ അപകടത്തിൽപ്പെട്ടു. സരിൻ എന്ന വിദ്യാർതിയെ രക്ഷിച്ചെങ്കിലും സുഹൃത്തായ വിഷ്ണുരാജും ജിഷ്ണുവും ജഗന്നാഥനും തിരയിൽ പെട്ടു. വിഷ്ണുവിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

എസ്എടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

ഇല്ലാത്ത പരാതി ചൂണ്ടിക്കാട്ടി ദിവസ വേതനക്കാരനോട് ഹോര്‍ട്ടികോര്‍പ്പിന്‍റെ ക്രൂരത

കാരുണ്യ പദ്ധതി ഇന്നു മുതൽ പുതിയ രൂപത്തിൽ: ചികിത്സ ചിലവ് സർക്കാർ നേരിട്ട് ആശുപത്രിക്ക് നൽകും

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: സംഘം തട്ടിപ്പിനിരയാക്കിയത് 20ലേറെ യുവതികളെ