Asianet News MalayalamAsianet News Malayalam

കാസർകോട് കലുങ്കിനുള്ളിൽ സ്ത്രീയുടേയും പുരുഷന്‍റേയും മൃതദേഹം; വിഷം കഴിച്ചെന്ന് സംശയം

കാസർകോട് കുറ്റിക്കോൽ ചാടകത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

dead bodies of a women and men found from in kasarkod mulleri
Author
Kasaragod, First Published Mar 3, 2019, 11:45 AM IST

മുള്ളേരി: കാസർകോട് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസർകോട് കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവർ.

വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ്  പ്രാഥമിക വിവരം. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തി കഴിച്ച് ജീവനൊടുക്കിയതായാണ് സംശയം.

Follow Us:
Download App:
  • android
  • ios