മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക

ദില്ലി: മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി1865.68 കോടി രൂപ നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

കൂടാതെ വിവിധ മേഖലകളിലെ വികസനത്തിനും അധിക എംബിബിഎസ്, പിജി സീറ്റുകള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിന് പുറമെ ഇന്ത്യയുടെ സമുദ്ര മേഖലയ്ക്കും വമ്പന പ്രഖ്യാപനങ്ങൾ മന്ത്രിസഭ യോഗത്തിൽ ഉണ്ടായി. കപ്പൽ നിർമാണ, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 1865.68 കോടി രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

YouTube video player