Asianet News MalayalamAsianet News Malayalam

ആരാധനാലയങ്ങള്‍ക്കും സാംസ്കാരികസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനം

ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്‍റുമായിരിക്കും നല്‍കുക. കാലപരിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി.

decision to give state land to places of worship and cultural institutions
Author
Thiruvananthapuram, First Published Dec 26, 2019, 7:45 PM IST

തിരുവനന്തപുരം:  ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്‍റുമായിരിക്കും നല്‍കുക. കാലപരിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ പത്തു ശതമാനം ഈടാക്കാം. 

കേരളപ്പിറവി വരെയുള്ള കാലത്തിന് 25 ശതമാനം ഈടാക്കാം. കേരളപ്പിറവിക്ക് ശേഷം 1990 വരെയുള്ള കാലത്ത് കൈവശമുള്ള ഭൂമിക്ക് ന്യായവില ഈടാക്കും. 
1990 ന് ശേഷം 2008 വരെയുള്ള കൈവശ ഭൂമിക്ക് കമ്പോള വിലയാണ് ഈടാക്കുക. 


 

Follow Us:
Download App:
  • android
  • ios