ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേ സമയം പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming