90 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളുമാണ് പൊലീസ് പിടികൂടിയത്

കോഴിക്കോട്: തൊട്ടില്‍പാലത്തിന് അടുത്ത് കായക്കൊടിയില്‍ വന്‍തോതില്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളുമാണ് പൊലീസ് പിടികൂടിയത്. തുണ്ടിയില്‍ മഹമൂദ് എന്നായളുടെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുകള്‍ പിടികൂടിയത്. ഇയാളെ തൊട്ടില്‍പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.