മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാ​ഗൃഹത്തിൽ അടച്ചു. രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്

തിരുവനന്തപുരം: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള (devasahayam pillai)വിശുദ്ധ (holy)പദവിയിലേക്ക്. അടുത്ത വർഷൺ മെയ് 15നാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലാണ് ചടങ്ങുകൾ. ദേവസഹായം പിള്ള ഉൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവെരയാണ് അന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

നീലകണ്ഠപിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 

മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാ​ഗൃഹത്തിൽ അടച്ചു. രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്. 

പഴയ തിരുവിതാംകൂറിന്റെ ഭാ​ഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ആണ് ദേവസഹായം പിള്ളയുടെ ജനനം