ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോർജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടർ വീണ്ടും നോട്ടീസ് അയച്ചു. മാർച്ച് 7 ന് രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. 

കൊട്ടക്കമ്പൂരിലെ ജോയ്സിന്‍റെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടർ റദ്ദാക്കിയെന്ന് ഇടുക്കി ജില്ല കളക്ടർ കണ്ടെത്തിയിരുന്നു. പട്ടയം റദ്ദാക്കിയതിൽ പുനരന്വേഷണത്തിന് കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ ജോയ്സിനോട് വീണ്ടും പട്ടയ രേഖകൾ ഹാജരാക്കാൻ  കഴിഞ്ഞ ജൂലെയിൽ സബ്കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ജോയ്സ് ലാൻഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. അപേക്ഷ ലാൻഡ് റവന്യൂ കമ്മീഷണർ നിരസിച്ചതിനെ തുടർന്നാണ് ജോയ്സിനോട് ഭൂരേഖകൾ ഹാജരാക്കാൻ സബ് കളക്ടർ നിർദ്ദേശിച്ചത്.