തിരുവനന്തപുരം: ശബരിമലയിൽ നിന്ന് വിതരണം ചെയ്ത അരവണയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം ADGP അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാൾ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് പല്ലിയെ കണ്ടെത്തിയതെന്നുമാണ് ആരോപണം.