Asianet News MalayalamAsianet News Malayalam

'നിയമപ്രകാരമല്ലാതെ ഫോണ്‍ ചോര്‍ത്തില്ല'; ചെന്നിത്തലയുടെ ആരോപണം തള്ളി ഡിജിപി

ത​ന്‍റേ​ത​ട​ക്കം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്നായിരുന്നു ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി ത​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ട്. ഇ​ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടിരുന്നു

dgp denies ramesh chennithala allegation about phone tapping
Author
Thiruvananthapuram, First Published Oct 8, 2019, 3:29 PM IST

തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോർത്താറില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ കാര്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോ‌ണ്‍ ചോർത്താനാകുന്നത്. അല്ലാതെ ആരുടെയും ഫോണ്‍ ചോർത്താറില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോർത്തുവെന്ന് ആരോപണംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ത​ന്‍റേ​ത​ട​ക്കം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്നായിരുന്നു ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി ത​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ട്.

ഇ​ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.  കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഇതിനായി ആവശ്യമെങ്കിൽ വിദേശത്ത് പരിശോധന നടത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios