Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ ക്ലാസ്; കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം, ഡിഇഒ എഇഒമാർക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

നാളെ തന്നെ സ്‌കൂളുകളിൽ കണക്ക് എടുക്കണമെന്നും ജൂൺ 13 ന് മുമ്പ് ഇവ ഉറപ്പാക്കാനുള്ള പ്രവർത്തനം നടത്തുമെന്നുമാണ് നിർദ്ദേശം 

Digital class facilities for children should be ensured Circular for deo and aeos
Author
Thiruvananthapuram, First Published Jun 3, 2021, 10:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് നാളെത്തന്നെ തയാറാക്കാൻ ഡിഇഒ-എഇഒമാർക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.  നാളെ സ്കൂളുകളിൽ ഈ കണക്കെടുത്ത ശേഷം, ഈ മാസം 13 നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് നിർദേശം.  

കണക്ടിവിറ്റി, സൗകര്യം എന്നിവ ഇല്ലാത്ത കുട്ടികൾക്ക് ഇവ ഉറപ്പാക്കാണമെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. വൈദ്യുതി, ക്ലാസുകൾ കാണാൻ ടിവി, ഫോൺ, ലാപ്ടോപ് ഇവ ഉറപ്പാക്കാണമെന്നാണ് നിർദേശം. നാളെ തന്നെ സ്‌കൂളുകളിൽ കണക്ക് എടുക്കണമെന്നും ജൂൺ 13 ന് മുമ്പ് ഇവ ഉറപ്പാക്കാനുള്ള പ്രവർത്തനം നടത്തുമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും കോർഡിനേഷൻ കമ്മിറ്റികൾ രൂപികരിക്കും. 

സ്കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.   സ്പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സർക്കുലറിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios