Asianet News MalayalamAsianet News Malayalam

'കലാഭവൻ മണിയോട് ഇടതുസര്‍ക്കാര്‍ അ​വ​ഗണന കാണിക്കുന്നു, സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി': ഡോ. ആർഎൽവി രാമകൃഷ്ണൻ

സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തി. 

Disregard for Kalabhavan Mani  monument will be announced Dr. RLV Ramakrishnan sts
Author
First Published Feb 7, 2024, 9:42 AM IST

തൃശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയോട് ഇടതു സർക്കാർ അവ​ഗണന കാണിക്കുന്നുവെന്നും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ  വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios