കൊല്ലം: രക്ഷാബന്ധൻ ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്‍റെയും അനുമതി വാങ്ങണം. നിർദേശം  കർശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.