കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഡോ.ജയശ്രീക്കും കമ്മീഷണര്‍ എ വി ജോര്‍ജിനും കൊവിഡ് സ്ഥിരീകരിച്ചു. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 641 കൊവിഡ് കേസുകളാണ് കോഴിക്കോട് ഇന്ന് സ്ഥിരീകരിച്ചത്.

അതേസമയം ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇവരിൽ വിദേശത്ത് നിന്നെത്തിയ ആറുപേരും  ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേരും ഉൾപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ആറുപേർ അതിഥി തൊഴിലാളികളാണ്. ഉറവിടം വ്യക്തമല്ലാത്ത 36 പേരും ഇന്ന് രോഗമുക്തി നേടി.