Asianet News MalayalamAsianet News Malayalam

'മതതീവ്രവാദത്തിന് ഇന്ധനം പകരുന്ന നിലപാടുകൾ എടുക്കരുത്', ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ പി ടി തോമസ്

''ജാതി- മതാടിസ്ഥാനത്തിൽ  കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്...''

Dont take a stand that fuels religious extremism, says PT Thomas against Bishop Mar Joseph Kallarangatt
Author
Kottayam, First Published Sep 10, 2021, 12:41 PM IST

കോട്ടയം: വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ പി ടി തോമസ് രംഗത്ത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പി ടി തോമസ് പറഞ്ഞു. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ.

ജാതി- മതാടിസ്ഥാനത്തിൽ  കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും പി ടി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്

പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്.ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.

Follow Us:
Download App:
  • android
  • ios