കൊച്ചി: എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്‍റെ പച്ചക്കൊടി. എറണാകുളം-കുമ്പളം, കുമ്പളം-തുറവൂര്‍, തുറവൂര്‍-അമ്പലപ്പുഴ പാത മൂന്നുഘട്ടങ്ങളായി ഇരട്ടിപ്പിക്കാനാണ് അംഗീകാരം. 

ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങാന്‍ ആലപ്പുഴ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമി വില താങ്ങാനാകാത്തതിനാല്‍ ചെലവിന്‍റെ പങ്കാളിത്തം വഹിക്കണമെന്ന് റെയില്‍വേ നേരത്തെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം എതിര്‍ത്തതോടെ റെയില്‍വേ മരവിപ്പിച്ചിരുന്നു.