അന്വേഷണം നടത്തിയ പോലീസ് കൊടികുത്തിക്ക് സമീപത്തു നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

മുണ്ടക്കയം: കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം മുതൽ കൊടികുത്തി വരെയാണ് മാരുതി ആൾട്ടോ കാർ അപകടകരമായ രീതിയിൽ കാർ ഓടിച്ചത്. കാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി.

പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ദൃശ്യങ്ങൾ പകർത്തിയത്. റോഡിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച കാർ ഇടയ്ക്ക് വിപരീത ദിശയിൽ തിരിയുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസ് കൊടികുത്തിക്ക് സമീപത്തു നിന്ന് പിന്നീട് കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം