തെരഞ്ഞെടുപ്പ് സമയത്തെ തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കന്നത്.
ആലപ്പുഴ: ആലപ്പുഴ ചുങ്കത്തുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീർ (26)നാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേർക്കും മർദനമേറ്റു. തെരഞ്ഞെടുപ്പ് സമയത്തെ തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കന്നത്.
