Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധം; ഡിവൈഎഫ്ഐ നേതാവ് രാജിവെച്ചു

ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്നും അമല്‍ വ്യക്തമാക്കി. വെടിവെപ്പിന് ശേഷം തുടര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അമല്‍ദേവ് പ്രതിഷേധം അറിയിച്ചത്. 

DYFI Agali leader resigned over encounter against Maoists
Author
Agali, First Published Oct 30, 2019, 12:26 PM IST

അഗളി: അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഭാരവാഹി രാജിവെച്ചു.  അഗളിയിലെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അമല്‍ദേവ് സി ജെയാണ് ഡിവൈഎഫ്ഐ, സിപിഎം അംഗത്വം രാജിവെക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, സിപിഎം ബന്ധം അവസാനിപ്പിച്ചതായും  അമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്നും അമല്‍ വ്യക്തമാക്കി. വെടിവെപ്പിന് ശേഷം തുടര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അമല്‍ദേവ് പ്രതിഷേധം അറിയിച്ചത്. 
 

അമല്‍ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പുകള്‍

Follow Us:
Download App:
  • android
  • ios