തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും തോക്കുകള്‍ കാണിച്ച് എതിര്‍ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന അല്‍പ്പന്മാരോട് പറയാനുള്ളത് എന്ന രീതിയിലാണ് ഫേസ്ബുക്കിലൂടെയുള്ള മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനം. 

ഫേസ്ബുക്ക ്പോസ്റ്റിന്‍റെ പൂര്‍ണരൂപം...

എൻഫോഴ്സ്മെന്റിനെയും, സിബിഐയെയും, പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന് ഭീഷണിപ്പെടുത്തുന്ന "അൽപ്പൻമാരെ" , ഞങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ പിൻമുറക്കാരല്ല,തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിൻമുറക്കാരാണ്...

തെരുവിലിറങ്ങി പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്നേഹമില്ലെന്നും അവര്‍ ആദായനികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നുമായിരുന്നു സിനിമാക്കാര്‍ക്കെതിരായ സന്ദീപ് വാര്യരുടെ പ്രതികരണം. ഇന്‍കം ടാക്സും ഇഡിയും വീട്ടില്‍ക്കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നും നടിമാരെ അഭിസംബോധന ചെയ്ത് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

Read Also: ഇൻകം ടാക്സ് വീട്ടിൽ കയറിയിറങ്ങുമെന്ന് സന്ദീപ് വാര്യർ; സമരം ചെയ്ത സിനിമാക്കാർക്കെതിരെ ബിജെപി