Asianet News MalayalamAsianet News Malayalam

പാലാരിവട്ടം മേൽപ്പാലം: ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധിക്കും

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും.

e sreedharan visit palarivattom flyover on Monday
Author
Thiruvananthapuram, First Published Jun 13, 2019, 8:13 PM IST

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതുമായി ഡോ. ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കോൺക്രീറ്റ് വിദഗ്ധൻ പാലം പരിശോധിക്കണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടു. ഐഐടി വിദഗ്ധൻ അളകസുന്ദരമൂർത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും. പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടുന്നത്.  

കഴിഞ്ഞ ദിവസം ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘവും പാലം പൊളിച്ചുനീക്കി പുതിയത് പണിയണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios