Asianet News MalayalamAsianet News Malayalam

‌യാത്രക്കാരുടെ ശ്രദ്ധക്ക് 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, യാത്രക്കാർ വലയും 

രണ്ടുദിവസം കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. അസൗകര്യത്തില്‍ ഖേദമറിയിച്ച് റെയില്‍വേ

eight trains cancelled on Nov 8,9 in Kerala, says railway prm
Author
First Published Nov 14, 2023, 4:44 PM IST

തിരുവനന്തപുരം: നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു. 18ാം തീയതി മം​ഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603),  എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-​ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മം​ഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017), ​ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.  

Follow Us:
Download App:
  • android
  • ios