ആലപ്പുഴ: ആലപ്പുഴയിൽ വഴി തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ചെങ്ങന്നൂർ പെണ്ണുക്കര വടക്ക്  വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചത്.
 
വീടിന് സമീപത്തെ വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസ് പുരയിട ഉടമ ശ്രീരംഗത്ത് കേശവപിള്ളക്ക് അനുകൂലമായി വിധിക്കുകയും, തുടർന്ന് ഉടമകൾ പുരയിടത്തിൽ മതിലുകെട്ടാൻ എത്തിയപ്പോൾ വീട്ടുമുറ്റത്ത് വെച്ച് മണ്ണെണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ വയോധിക ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.