തിരുവനന്തപുരം: അതിഥി തൊളിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളുടെ സേവനം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ പറ്റി അതിഥി തൊഴിലാളികളോട് ഹോം ​ഗാർഡുകൾ വിശദീകരിക്കുമെന്നും അതിലൂടെ അവരുടെ സഹകരണം അഭ്യർ‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറിയ, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊളിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തയ്ക്കും വിനോദത്തിനും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവികൾ ലഭ്യമാക്കുംമെന്നും മുഖ്യമന്ത്രി അറിയിച്ചു.