Asianet News MalayalamAsianet News Malayalam

ശിവശങ്കറിന്‍റെ സ്വത്ത് കണ്ടു കെട്ടും; ഇഡി ഉത്തരവിറക്കി, നടപടി നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടു കെട്ടി

enforcement directorate to Seize m shivashankars property
Author
Thiruvananthapuram, First Published Dec 23, 2020, 9:14 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. സ്വത്ത്‌ കണ്ടു കെട്ടിയതായി ഇഡി കോടതിയെ അറിയിച്ചു. 

അതേ സമയം  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എൻഫോഴ്സ്മെന്‍റ് കുറ്റപത്രം നാളെ സമർപ്പിക്കും. കേസിൽ ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം നൽകുന്നത്. സ്വർണ്ണക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാൾ ശിവശങ്കറാണെന്നും  കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരായ കുറ്റപത്രം ഇഡി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios