Asianet News MalayalamAsianet News Malayalam

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ചോദ്യം ചെയ്യൽ.

Enforcement notice to Ebrahimkunju
Author
Kochi, First Published Mar 3, 2021, 10:16 PM IST

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോസ്‌മെറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചി ഇ ഡി ആസ്ഥാനത്ത് ഹാജരാക്കണം എന്ന് എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപാത്രത്തിനെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ച സംഭവത്തിൽ ആണ് ചോദ്യം ചെയ്യൽ.  

കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ പത്രത്തിനുള്ള അക്കൗണ്ടിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിൽ മാറ്റി എന്നും ആണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി. 

ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ഇ ഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പണം പത്രത്തിന്റെ വരി സംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരെത്തെ വ്യക്തമാക്കിയത്. എന്നാൽ ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios