ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തതില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

കൊച്ചി: ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. മാര്‍ച്ച് 17 ന് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഇഡി ഹര്‍ജി ഫയല്‍ ചെയ്തത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തതില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

കേസില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയിലുണ്ട്. ഇഡി ഉദ്യോഗസ്ഥരുടെ മൊഴിപോലും എടുക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഒരു ഉദ്യോഗസ്ഥനും നിര്‍ബന്ധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വസ്തുത പുറത്തുകൊണ്ടവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ഇഡിയുടെ നിലപാട്.