Asianet News MalayalamAsianet News Malayalam

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബുവിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു

ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

enforcement questioned k babu
Author
Kochi, First Published Jan 22, 2020, 8:56 AM IST

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി കെ ബാബുവിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.  2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 2018-ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.  ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്മെന്റ് സംഘം ചോദിച്ചറിഞ്ഞെന്നാണ് വിവരം.

2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്ന് വിജിലൻസ്  കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios