Asianet News MalayalamAsianet News Malayalam

ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം, ഇന്ന് ബിജെപിയുടെ കരിദിനം

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക.

Enforcement Will  question Minister KT Jaleel again
Author
Thiruvananthapuram, First Published Sep 12, 2020, 6:18 AM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. നയതന്ത്ര ബാഗിൽ മതഗ്രന്ധങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാ‍ർ വാഹനത്തിൽ മതഗ്രന്ധങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. 

'ജലീല്‍ രാജിവയ്ക്കില്ല'; ഏജന്‍സി വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്‍തതെന്ന് സിപിഎം കേന്ദ്ര നേതൃത്വം

അതിനിടെ സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.മന്ത്രിക്കെതിരെ ഇന്നലെ രാത്രി വൈകി നടന്ന പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചിരുന്നു. 

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും; സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘര്‍ഷം

 

Follow Us:
Download App:
  • android
  • ios