തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട്  തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണവിധേയനായ എന്‍ കെ മനോജിനെ  നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി തിരുത്തിപ്പറഞ്ഞു. 

മുൻപ് മറ്റ് സ്ഥാപനങ്ങളിൽ മനോജ് എം ഡിയായിരുന്നു. റിയാബ് വഴിയല്ല മനോജ് കരകൗശല വികസന കോർപ്പറേഷനിൽ എത്തിയത്. അഭിമുഖത്തിൽ തോറ്റ രേഖ ഇതുമായി ബന്ധപ്പെട്ടതല്ലെന്നും അത് എസ് എസ് എൽ സി കാലത്തേത് ആയിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. 

താൻ മന്ത്രിസ്ഥാനത്തെത്തുന്നതിനും മുമ്പേ ആയിരുന്നു  മനോജിന്‍റെ നിയമനമുണ്ടായതെന്നായിരുന്നു  മന്ത്രിയുടെ ആദ്യ പ്രതികരണം.