Asianet News MalayalamAsianet News Malayalam

മന്ത്രിസഭാ പുനസംഘടന: ഗണേഷ്കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല, നിലപാട് വ്യക്തമാക്കി ഇ പി ജയരാജന്‍

രണ്ടരവർഷം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്.നേരത്തെയുള്ള ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്നും ഇപിജയരാജന്‍

EP jayarajan says ganeshkumar can join LDF ministry
Author
First Published Sep 15, 2023, 11:30 AM IST

കണ്ണൂര്‍: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. രണ്ടരവർഷം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്. നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും. പുനസഘടനയുണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല. ഇടതു മുന്നണി യോഗം ഈ മാസം 20നു ചേരും. ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസർക്കാരിനെതിരെയായ പ്രതിഷേധവും ചർച്ച ചെയ്യും. സോളാർ ഗൂഡലോചനയിൽ അന്വേഷണം വേണമെന്നതിൽ കോൺഗ്രസിൽ തന്നെ രണ്ടാഭിപ്രായമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ധരണായുണ്ടായേക്കും. ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഒഴിഞ്ഞേക്കും.പകരം ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കാനും ആലോചനയുണ്ട്.

'മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് അറിയില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്': എഎൻ ഷംസീർ 

'സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലത് മണ്ഡലം നോക്കുന്നത്, മന്ത്രിസഭാ പുന:സംഘടന ചർച്ച നടന്നിട്ടില്ല': ആൻ്റണി രാജു

Follow Us:
Download App:
  • android
  • ios