പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കൊവിഡിന് ശേഷം അജ്ഞാത രോഗം, കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

'കൊതുകുകളുടെ ഉറവിട നശീകരണം നടത്തണം', അല്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് മന്ത്രി, മുന്നറിയിപ്പുകൾ

Asianet News Live | Cusat Stampede | കുസാറ്റ് അപകടം | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | #Asianetnews