കൊച്ചി: കുടുംബാം​ഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു.  ആലുവ യുസി കോളേജ് കടേപ്പിള്ളി വളവൻമാലിൽ പരേതനായ വാസുദേവൻ്റെ ഭാര്യ സതി (64) ണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്രവപരിശോധനയ്ക്ക് വിധേയ ആക്കിയിരുന്നെങ്കിലും ഫലം വന്നിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ, പിപികിറ്റ് ധരിക്കുന്നതടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശവസംസ്ക്കാരം നടത്തി.

Read Also: വയനാട്ടില്‍ 31 പേര്‍ക്ക് കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം...