Asianet News MalayalamAsianet News Malayalam

13 ജില്ലകളിലും കൊവിഡ് കേസുകൾ 100 കടന്നു, വയനാട്ടിൽ ഇന്ന് 95 കേസുകൾ

സംസ്ഥാനത്താകെ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 

except wayanad all districts marks 100 plus covid cases
Author
Wayanad, First Published Sep 10, 2020, 6:51 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടയിലും താരത്മ്യേന മെച്ചപ്പെട്ട നിലയിലായിരുന്ന ഇടുക്കിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇടുക്കിയിൽ ഇന്ന് 105 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിനകേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച മുപ്പതിൽ താഴെ എത്തിയ വയനാട്ടിൽ ഇന്ന് 95 കേസുകൾ റിപ്പോർട്ട് ചെയ്തു. 

സംസ്ഥാനത്താകെ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Follow Us:
Download App:
  • android
  • ios