തിരുവനന്തപുരം: ഓള്‍ സെയിന്‍റ്‍സ് കോളേജിന് സമീപം ട്രയിൻ തട്ടി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം സെൻട്രൽ എക്സെസ് ആന്‍റ് ഇൻകം ടാക്‌സ് ഓഫീസിൽ ജോലി ചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോൻസൺ വർഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്‍ച മുതല്‍ കാണാനില്ലായിരുന്ന മോന്‍സനെ ഇന്നലെ രാത്രിയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍  കോളേജ് ഹോസ്‍പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.